Thursday, January 28, 2010
മാതാവിന്റെ വിമലഹൃദയത്തോടുള്ള പ്രതിഷ്ടാജപം
ക്രിസ്ത്യാനികളുടെ സഹായവും മനുഷ്യവര്‍ഗ്ഗത്തിന്റെ അഭയവുമായ പരിശുദ്ധ മറിയമേ,യുദ്ധം കൊണ്ടും അവിശ്വാസം കൊണ്ടും അധംപതിച്ചുപോകുന്ന ലോകത്തെയും പലവിധത്തില്‍ പീഡിപ്പിക്കപ്പെടുന്ന തിരുസ്സഭയേയും വിവിധ സങ്കടങ്ങള്‍ നിമിത്തം വലയുന്നവരായ ഞങ്ങളെയും അങ്ങേ അമലോല്‍ഭവ ഹൃദയത്തിനു പ്രതിഷ്ടിക്കുന്നു.മിശിഹായുടെ സമാധാനം ഞങ്ങള്‍ക്കും ലോകത്തിനുമായി വാങ്ങിത്തരണമേ.അങ്ങേ വിമലഹൃദയത്തിനു പ്രതിഷ്ടിതരായ ഞങ്ങളെ പരിശുദ്ധരായി ജീവിക്കുന്നതിനും പ്രേഷിത ചൈതന്യത്തില്‍ വളര്‍ന്നുവരുന്നതിനും അനുഗ്രഹിക്കണമേ.
തിരുസ്സഭാംബികേ,തിരുസ്സഭയ്ക്ക് സര്‍വ്വസ്വാതന്ത്ര്യവും സമാധാനവും അരുളണമേ.വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും സ്നേഹത്തിന്റെയും പാതയിലൂടെ ദൈവജനത്തെ അങ്ങ് നയിക്കണമേ.മാനവവംശത്തിനു
വേണ്ടിയുള്ള ഈശോയുടെ സമര്‍പ്പണത്തോടു യോജിച്ച് അങ്ങയോടു വിശ്വസ്തത പുലര്‍ത്തി ജീവിക്കാന്‍ ഞങ്ങളെ
സഹായിക്കണമേ.
അമലോല്‍ഭവ ഹൃദയമേ,മനുഷ്യഹൃദയങ്ങളില്‍ രൂപംകൊള്ളുന്ന തിന്മയുടെ ശക്തികളെയും മാനവപുരോഗതിയെ തളര്‍ത്തുന്ന തിന്മയുടെ ദൂഷ്യഫലങ്ങളെയും നേരിടാനുള്ള കഴിവു ഞങ്ങള്‍ക്ക് നല്കണമേ.പരിശുദ്ധ അമ്മേ,ഞങ്ങളുടെ മാര്‍പാപ്പാമാര്‍ അങ്ങേയ്ക്ക് സമര്‍പ്പിച്ചിട്ടുള്ളതും കാലാകാലങ്ങളില്‍ നവീകരിക്കുന്നതുമായ ഈ പ്രതിഷ്ഠയെ സ്വീകരിച്ച് അങ്ങേ അമലോല്‍ഭവഹൃദയത്തിന്റെ സ്വന്തമായി ഞങ്ങളെ
കാത്തുകൊള്ളണമേ. ആമ്മേന്‍.
മറിയത്തിന്റെ വിമലഹൃദയമേ ,ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍തഥിക്കണമേ.
കുടുംബപ്രതിഷ്ഠ
കുടുംബനായകന്‍:ഈശോയുടെ തിരുഹൃദയമേ,(സമൂഹവും കൂടി)ഈ കുടുംബത്തെയും ഞങ്ങളെ ഓരോരുത്തരെയും/ഞങ്ങള്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു.ഞങ്ങളുടെ ഈ കുടുംബത്തില്‍/ അങ്ങ് രാജാവായി വാഴണമേ.ഞങ്ങളുടെ പ്രവൃത്തികളെല്ലാം/ അങ്ങ് തന്നെ നിയന്തിക്കണമേ.ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം/ആശിര്‍
വദിക്കുകയും/ഞങ്ങളുടെ സന്തോഷങ്ങള്‍ വിശുദ്ധികരിക്കുകയും/സങ്കടങ്ങളില്‍ ആശ്വാസം നല്‍കുകയും ചെയ്യണമേ.ഞങ്ങളില്‍ ആരെങ്കിലും അങ്ങയെ ഉപദ്രവിക്കാനിടയായാല്‍/ഞങ്ങളോടു ക്ഷമിക്കണമേ.ഈ കുടുംബത്തിലുള്ളവരെയും/ഇവിടെ നിന്ന് അകന്നിരിയ്ക്കുന്നവരെയും /സമൃദ്ധമായി അനുഗ്രഹിക്കണമേ.
(മരിച്ചുപോയ ഞങ്ങളുടെ കുടുംബാംഗങ്ങളെ നിത്യഭാഗ്യത്തിലേയ്ക്ക് പ്രവേശിപ്പിക്കണമേ.)അങ്ങയെ
കാണ്ടാനന്ദിക്കുവാന്‍ / സ്വര്‍ഗ്ഗത്തിലെത്തുന്നതുവരെ ആല്‍മിയവും ശാരീരികവുമായ എല്ലാ വിപത്തുകളിലും നിന്ന്/ ഞങ്ങളെ കാത്തുകൊള്ളണമേ.
മറിയത്തിന്റെ വിമലഹൃദയവും /മാര്‍ യൌസേപ്പിതാവും/ഞങ്ങളുടെ പ്രതിഷ്ഠയെ/അങ്ങേയ്ക്ക് സമര്‍പ്പിക്കുകയും/ജീവിതകാലം മുഴുവനും /ഇതിന്റെ സജീവസ്മരണ /ഞങ്ങളില്‍ നിലനിര്‍ത്തുകയും ചെയ്യട്ടെ.
ഈശോയുടെ തിരുഹൃദയമേ ! ഞങ്ങളെ അനുഗ്രഹിക്കണമേ.
മറിയത്തിന്റെ വിമലഹൃദയമേ ! ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
വിശുദ്ധ യൌസേപ്പേ! ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
വിശുദ്ധ മര്‍ഗ്ഗരീത്താ മറിയമേ! ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
ഉയിര്‍പ്പുകാല (പെസഹാക്കാല)
ത്രിസന്ധ്യാജപം
(ഉയിര്‍പ്പുഞായറാഴ്ച തുടങ്ങി പരിശുദ്ധത്രിത്വത്തിന്റെ ഞായറാഴ്ച വരെ ചൊല്ലേണ്ടത്)
സ്വര്‍ല്ലോകരാജ്ഞി. ആനന്ദിച്ചാലും!ഹല്ലേലൂയ.
എന്തെന്നാല്‍ ഭാഗ്യവതിയായ അങ്ങയുടെ തിരുവുദരത്തില്‍ അവതരിച്ചയാള്‍! ഹല്ലേലുയ!
അരുളിചെയ്തതുപോലെ ഉയിര്‍ത്തെഴുന്നേറ്റു! ഹല്ലേലുയ.
ഞങ്ങള്‍ക്കുവേണ്ടി സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കണമേ ! ഹല്ലേലുയ.
കന്യാമറിയമേ ആമോദിച്ചാനന്ദിച്ചാലും ഹല്ലേലുയ.
എന്തെന്നാല്‍ കര്‍ത്താവ് സത്യമായി ഉയിര്‍ത്തെഴുന്നേറ്റു! ഹല്ലേലുയ.
പ്രാര്‍ത്ഥിക്കാം
സര്‍വ്വേശ്വരാ,അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഇശോമിഷിഹായുടെ ഉത്ഥാനത്താല്‍ ലോകത്തെ ആനന്ദിപ്പിക്കാന്‍ അങ്ങ് തിരുമനസ്സായല്ലോ.അവിടുത്തെ മാതാവായ
കന്യകാമറിയം മുഖേന ഞങ്ങള്‍ നിത്യാനന്ദം പ്രാപിക്കുവാന്‍ അനുഗ്രഹം നല്കണമേ എന്ന്
അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.
Wednesday, January 27, 2010
വിശുദ്ധവാര ത്രിസന്ധ്യാജപം
(വലിയ ബുധനാഴ്ച സായാഹ്നം മുതല്‍ ഉയിര്‍പ്പു ഞായറാഴ്ച വരെ ചൊല്ലേണ്ടത്)
മിശിഹാ നമുക്കുവേണ്ടി മരണത്തോളം കീഴ്വഴങ്ങി അതേ;അവിടുന്ന് കുരിശുമരണത്തോളം കീഴ്വഴങ്ങി.അതിനാല്‍ സര്‍വ്വേശ്വരന്‍ അവിടുത്തെ ഉയര്‍ത്തി;എല്ലാ നാമത്തെയുംകാള്‍ ഉന്നതമായ നാമം അവിടുത്തേയ്ക്ക് നല്കി. 1 സ്വര്‍ഗ്ഗ.
സര്‍വ്വേശ്വരാ, ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ മര്‍ദ്ധകരുടെ കരങ്ങളില്‍ എല്പ്പിക്കപ്പെട്ടു കുരിശിലെ
പീഡകള്‍ സഹിച്ചു രക്ഷിച്ച ഈ കുടുംബത്തെ തൃക്കണ്‍ പാര്‍ക്കണമേ എന്ന് അങ്ങയോടുകൂടി എന്നേയ്ക്കും ജീവിച്ചുവാഴുന്ന ഞങ്ങളുടെ കര്‍ത്താവ് ഈശോമിശിഹാവഴി അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.
സാധാരണ ത്രിസന്ധ്യാജപം
കര്‍ത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു.പരിശ്രുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു. 1 നന്മ
ഇതാ! കര്‍ത്താവിന്റെ ദാസി! നിന്റെ വചനംപോലെ എന്നിലാവട്ടെ. 1 നന്മ
വചനം മാംസമായി ; നമ്മുടെ ഇടയില്‍ വസിച്ചു. 1 നന്മ
ഇശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.
സര്‍വ്വേശ്വരന്റെ പരിശുദ്ധമാതാവേ,ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
പ്രാര്‍ത്ഥിക്കാം
സര്‍വ്വേശ്വരാ, മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഇശോമിശിഹായുടെ മനുഷ്യാവതാര
വാര്‍ത്ത അറിഞ്ഞിരിയ്ക്കുന്ന ഞങ്ങള്‍ അവിടുത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയിര്‍പ്പിന്റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേ എന്ന് ഞങ്ങളുടെ കര്‍ത്താവായ ഇശോമിശിഹാവഴി അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. 3.ത്രിത്വ.
Friday, January 22, 2010
സായാഹ്ന പ്രാര്‍ത്ഥന Evening Christian Prayer
ആദ്യമായി ആത്മശോധന ചെയ്തു പാപത്തെകുറിച്ചു മനസ്തപിച്ചു "മനസ്താപപ്രകരണം" ചൊല്ലുക.
പിതാവിന്‍റെയും പുത്രന്റെയും പരിശുദ്ധാല്മാവിന്റെയും നാമത്തില്‍ ,ആമ്മേന്‍.
എന്‍റെ ദൈവമായ ഈശോ മിശിഹായെ,ഈ ദിവസം അങ്ങ് എനിക്ക് നല്‍കിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും
ഞാന്‍ നന്ദി പറയുകയും അങ്ങയെ ആരാധിക്കുകയും ചെയ്യുന്നു.എന്‍റെ ഉറക്കവും ഈ രാത്രിയിലെ ഓരോ നിമിഷവും ഞാന്‍ അങ്ങേയ്ക്ക് കാഴ്ച വെയ്ക്കുന്നു.പാപത്തില്‍ നിന്ന് എന്നെ കാത്തു സൂക്ഷിക്കണമെന്ന് അപേക്ഷിക്കുന്നു.അങ്ങേ തിരുഹൃദയത്തിലും എന്‍റെ അമ്മയായ കന്യകാമറിയത്തിന്റെ സംരക്ഷണയിലും ഞാന്‍
വസിക്കട്ടെ.അങ്ങേ പരിശുദ്ധ മാലാഖാമാര്‍ എന്നെ സഹായിക്കുകയും സമാധാനത്തോടെ സൂക്ഷിക്കുകയും ചെയ്യട്ടെ.അങ്ങേ അനുഗ്രഹം എന്റെമേല്‍ ഉണ്ടാകുമാറാകട്ടെ.എന്നെ കാക്കുന്ന മാലാഖയേ,ദൈവത്തിന്റെ കൃപയാല്‍ അങ്ങേക്ക് എല്പ്പിച്ചിരിയ്ക്കുന്ന എന്നെ ഈ രാത്രിയിലും കാത്തു സൂക്ഷിക്കണമേ.ആമ്മേന്‍.
ഈശോ മറിയം ഔസേപ്പേ,എന്‍റെ ആത്മാവിനേയും ഹൃദയത്തെയും നിങ്ങള്‍ക്ക് ഞാന്‍ കാഴ്ചവെയ്ക്കുന്നു.
ഒരുക്കമില്ലാതെ പെട്ടെന്നുള്ള മരണത്തില്‍ നിന്ന് എന്നെ കാത്തുരക്ഷിക്കണമേ. ആമ്മേന്‍.
പ്രഭാത പ്രാര്‍ത്ഥന
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാല്മാവിന്റെയും നാമത്തില്‍,ആമ്മേന്‍.ഞങ്ങളുടെ സ്രഷ്ടാവും പിതാവുമായ ദൈവമേ,ഈ സുപ്രഭാതത്തില്‍ ഞങ്ങള്‍ അങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു.
പാപികളായ ഞങ്ങളെ അദ്ധകാരത്തില്‍ നിന്നും പ്രകാശത്തിലേയ്ക്ക് ആനയിച്ച കര്‍ത്താവേ,ഞങ്ങള്‍ അങ്ങയോട്
നന്ദി പറയുന്നു.ഇന്നത്തെ ഞങ്ങളുടെ എല്ലാ പ്രവര്‍ത്തികളും ഞങ്ങള്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു.വിശ്വാസത്തോടും തീക്ഷ്ണതയോടും കൂടി അങ്ങേയ്ക്കുവേണ്ടി ജോലി ചെയ്യുവാന്‍ ഞങ്ങളെ സഹായിക്കണമേ.ഇന്നത്തെ ഞങ്ങളുടെ എല്ലാ ഉദ്യമങ്ങളും വിജയിപ്പിക്കണമേ.ഞങ്ങളുടെ ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും പ്രകാശം വീശി ഞങ്ങളെ നയിക്കുകയും എല്ലാവിധ ആപത്തുകളിലും അപകടങ്ങളിലും നിന്നു ഞങ്ങളെ കാത്തുക്കൊള്ളുകയും ചെയ്യണമേ.മിശിഹായില്‍ എല്ലാം നവികരിക്കാനും അങ്ങയെ മഹത്ത്വപ്പെടുത്തുവാനും ഞങ്ങളെ ശക്തരാക്കണമേ.അങ്ങയുടെ ത്രിത്വത്തിന്റെ നിഗൂഡമായ ശക്തിയാല്‍ ദുഷ്ടസൈന്യങ്ങളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.നിത്യരാജ്യത്തിലേയ്ക്കുള്ള യാത്രയില്‍ തുണയും സങ്കേതവും നല്‍കി സ്നേഹപൂര്‍വ്വം ഞങ്ങളെ നയിക്കുകയും അങ്ങയുടെ പരിപാലനയുടെ തണലില്‍ ഇന്നേദിനം ഞങ്ങളെ കാത്തുകൊള്ളുകയും ചെയ്യണമേ.പിതാവും പുത്രനും പരിശുദ്ധാല്‍മാവുമായ സര്‍വ്വേശ്വരാ! ആമ്മേന്‍.