Wednesday, January 27, 2010

സാധാരണ ത്രിസന്ധ്യാജപം

സാധാരണ ത്രിസന്ധ്യാജപം

കര്‍ത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു.പരിശ്രുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു. 1 നന്മ

ഇതാ! കര്‍ത്താവിന്റെ ദാസി! നിന്റെ വചനംപോലെ എന്നിലാവട്ടെ. 1 നന്മ

വചനം മാംസമായി ; നമ്മുടെ ഇടയില്‍ വസിച്ചു. 1 നന്മ

ഇശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സര്‍വ്വേശ്വരന്റെ പരിശുദ്ധമാതാവേ,ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.


പ്രാര്‍ത്ഥിക്കാം

സര്‍വ്വേശ്വരാ, മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഇശോമിശിഹായുടെ മനുഷ്യാവതാര
വാര്‍ത്ത‍ അറിഞ്ഞിരിയ്ക്കുന്ന ഞങ്ങള്‍ അവിടുത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയിര്‍പ്പിന്റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേ എന്ന് ഞങ്ങളുടെ കര്‍ത്താവായ ഇശോമിശിഹാവഴി അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. 3.ത്രിത്വ.

1 comment:

  1. നമ്മുടെ ഓരോ ചലനങ്ങളും വിചാരവികാരങ്ങളും ദൈവം മുന്‌കൂട്ടി നിശ്ചയിച്ച പ്രകാരമാണ്‌ നടക്കുന്നതെങ്കിൽ നമ്മൾ പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകതയെന്താണ്‌? 30 വയസ്സിൽ പാണ്ടിലോറി കയറി മരിക്കുമെന്നാണ്‌ ദൈവത്തിൻ എന്നെക്കുറിച്ചുള്ള പ്ലാൻ എങ്കിൽ ഞാൻ ദിവസവും രാവിലെ എഴുന്നീറ്റ്‌ 'ഇന്നെനിക്ക്‌ അപകടമൊന്നും വരുത്തല്ലേ ദൈവെമേ' എന്നു പ്രാർത്ഥിക്കുന്നത്‌ സമയനഷ്ടമല്ലേ?ദൈവം പ്ലാൻ ചെയ്ത്‌ തീരുമാനിച്ചുറപ്പിച്ചിരിക്കുന്നതിനെ പ്രാർത്ഥനയിലൂടെ മനുഷ്യർ മാറ്റാൻ ശ്രമിക്കുന്നത്‌ ദൈവത്തോടുള്ള വെല്ലുവിളിയല്ലേ?

    ReplyDelete