Wednesday, April 22, 2009

Rosary in Malayalam language പരിശുദ്ധകന്യാമാതാവിന്റെ ജപമാല ,കൊന്ത പ്രാര്‍ത്ഥന

പരിശുദ്ധകന്യാമാതാവിന്റെ ജപമാല


അളവില്ലാത്ത സകല നന്മ സ്വരൂപനായിരിക്കുന്ന സര്‍വ്വേശ്വരാ,കര്‍ത്താവെ , എളിയവരും നന്ദിയറ്റ പാപികളുമായ ഞങ്ങള്‍ നിസ്സീമ പ്രതാപവാനായ അങ്ങേ സന്നിദ്ധിയില്‍ പ്രാര്‍ത്ഥിക്കുവാന്‍ അയോഗ്യരാകുന്നു. എങ്കിലും അങ്ങേ അങ്ങേ അനന്തമായ ദയയില്‍ ശരണപ്പെട്ടുകൊണ്ട്‌ പരിശുദ്ധ ദൈവമാതാവിന്റെ സ്‌തുതിക്കായി ജപമാല അര്‍പ്പിക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ അര്‍പ്പണം ഭക്തിയോടും ശ്രദ്ധയോടും ചെയ്യുന്നതിന്‌ കര്‍ത്താവെ ഞങ്ങളെ സഹായിക്കണമെ.

വിശ്വാസ പ്രമാണം

സര്‍വ്വ ശക്തനായ പിതാവും ആകാശത്തിന്റേയും ഭൂമിയുടേയും സൃഷ്ടവുമായ ....

1 നന്മ

പുത്രനായ ദൈവത്തിന്റെ മാതാവായിരിക്കുന്ന പരിശുദ്ധ മറിയമെ, ഞങ്ങളില്‍ വൈവ ശരണമെന്ന പുണ്യമുണ്ടായി വളരുന്നതിന്‌ അങ്ങേ തിരുക്കുമാരനോട്‌ അപേക്ഷിക്കണമേ

1 നന്മ
പരിശുദ്ധാത്മാവായ ദൈവത്തിന്‌ ഏറ്റവും പ്രിയമുള്ള പരിശുദ്ധ മറിയമെ, ഞങ്ങളില്‍ വൈവ സ്‌നേഹമെന്ന പുണ്യമുണ്ടായി വര്‍ദ്ധക്കുന്നതിന്‌ അങ്ങേ തിരുക്കുമാരനോട്‌ അപേക്ഷിക്കണമെ.
1 നന്മ.
ഓ എന്റെ ഈശോയെ എന്റെ പാപങ്ങള്‍ ക്ഷമിക്കണമെ, നരകാഗ്നിയില്‍ നിന്ന്‌ എന്നെ രക്ഷിക്കണമെ. എല്ലാ ആത്മാക്കളേയും പ്രത്യേകം അങ്ങേ സഹായം കൂടുതലാവശ്യമുള്ളവരേയും സ്വര്‍ഗ്ഗത്തിലേക്കാനയിക്കണമെ.

സന്തോഷകരമായ ദിവ്യരഹസ്യങ്ങള്‍
(തിങ്കള്‍, ശനി ഈ ദിവസങ്ങളിലും 25 നോമ്പിന്റെ ആരംഭം മുതല്‍ വലിയ നോമ്പുവരെയുള്ള എല്ലാ ഞായറാഴ്‌ചകളിലും ചൊല്ലുന്നു)

1. പരിശുദ്ധ ദൈവമാതചാവ്‌ ഗര്‍ഭം ധരിച്ച്‌ ഈശോമിശിഹായെ പ്രസവിക്കുമെന്ന മംഗളവാര്‍ത്ത ഗബ്രിയേല്‍ മാലാഖ ദൈവ കല്‍പ്പനയാല്‍ അറിയിച്ചു എന്ന്‌ ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ.10 നന്മ, 1 ത്രിത്വ, ഓ എന്റെ ഈശോയെ....

2. പരിശുദ്ധ ദൈവമാതാവ്‌ ഏലീശ്വാ ഗര്‍ഭിണിയായ വിവിരം കേട്ടപ്പോള്‍ ആ പുണ്യവതിയെ ചെന്നു കണ്ട്‌ മൂന്നു മാസം വരെ അവള്‍ക്ക്‌ ശുശ്രൂഷ ചെയ്‌തു എന്ന്‌ ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ.10 നന്മ, 1 ത്രിത്വ, ഓ എന്റെ ഈശോയെ....

3. പരിശുദ്ധ ദൈവമാതാവ്‌ തന്റെ ഉദരത്തില്‍ ഉത്ഭവിച്ച ദൈവകുമാരനെ പ്രസവിപ്പാന്‍ കാലമായപ്പോള്‍ ബെസ്ലേഹം നഗരിയില്‍ പാതിരായ്‌ക്ക്‌ പ്രസവിച്ച്‌ ഒരു തൊഴുക്കൂട്ടില്‍ കിടത്തി എന്ന്‌ ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ.10 നന്മ, 1 ത്രിത്വ, ഓ എന്റെ ഈശോയെ....

4. പരിശുദ്ധ ദൈവമാതാവ്‌ തന്റെ ശുദ്ധീകരണത്തിന്റെ നാള്‍ വന്നപ്പോള്‍ ഈശോമിശിഹായെ ദേവാലയത്തില്‍ കൊണ്ടുവന്ന്‌ വൈവത്തിന്‌ കാഴ്‌ചവെച്ച്‌ ശിമിയോന്‍ ന്നെ്‌ മഹാത്മാവിന്റെ കരങ്ങളില്‍ ഏല്‍പ്പിച്ചു എന്ന്‌ ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ.10 നന്മ, 1 ത്രിത്വ, ഓ എന്റെ ഈശോയെ....

5. പരിശുദ്ധ ദൈവമാതാവ്‌ തന്റെ ദിവ്യകുമാരന്‌ പന്ത്രണ്ട്‌ വയസായിരിക്കെ മൂന്നു ദിവസം അവിടുത്തെ കാണാതെ അന്വേഷിച്ചിട്ടു മൂന്നാം നാള്‍ ദേവാലയത്തില്‍ വച്ച്‌ വേദശാസ്‌ത്രികളുമായി തര്‍ക്കിച്ചിരിക്കയില്‍ അവിടുത്തെ കണ്ടെത്തി എന്ന്‌ ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ.10 നന്മ, 1 ത്രിത്വ, ഓ എന്റെ ഈശോയെ..

ദുഖകരമായ ദിവ്യ രഹസ്യങ്ങള്‍
(ചൊവ്വ, വെള്ളി ഈ ദിവസങ്ങളിലും വലിയ നോമ്പു മുതല്‍ ഉയര്‍പ്പു വരെയുള്ള ഞായറാഴ്‌ചകളിലും ചൊല്ലുന്നു)

1. നമ്മുടെ കര്‍ത്താവീശോ മിശിഹാ പൂങ്കാവനത്തില്‍ പ്രാര്‍ത്ഥിച്ചിരിക്കുമ്പോള്‍ ചോര വിയര്‍ത്തു എന്ന്‌ ധ്യാനിക്കുക. 1 സ്വര്‍ഗ്ഗ.10 നന്മ, 1 ത്രിത്വ, ഓ എന്റെ ഈശോയെ....

2. നമ്മുടെ കര്‍ത്താവീശോ മിശിഹാ പീലാത്തോസിന്റെ വീട്ടില്‍വെച്ച്‌ ചമ്മട്ടികളാല്‍ അടിക്കപ്പെട്ടു എന്ന്‌ ധ്യാനിക്കുക.

1 സ്വര്‍ഗ്ഗ.10 നന്മ, 1 ത്രിത്വ, ഓ എന്റെ ഈശോയെ....

3. നമ്മുടെ കര്‍ത്താവീശോ മിശിഹായെ യൂദന്മാര്‍ മുള്‍മുടി ധരിപ്പിച്ചു എന്ന്‌ ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ.10 നന്മ, 1 ത്രിത്വ, ഓ എന്റെ ഈശോയെ....

4. നമ്മുടെ കര്‍ത്താവീശോ മിശിഹാ മരണത്തിനു വിധിക്കപ്പെട്ടതിനു ശേഷം തനിക്ക്‌ അധികം അപമാനവും വ്യാകുലവുമുണ്ടാകുവാന്‍ വേണ്ടി അവിടുത്തെ തിരിത്തോളിമേല്‍ ഭാരമുള്ള കുരിശുമരം ചുമത്തപ്പെട്ടു എന്ന്‌ ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ.10 നന്മ, 1 ത്രിത്വ, ഓ എന്റെ ഈശോയെ....

5. നമ്മുടെ കര്‍ത്താവീസോ മിശിഹാ ഗാഗുല്‍ത്താ മലയില്‍ച്ചെന്നപ്പോള്‍ വ്യാകുല സമുദ്രത്തില്‍ മുഴുകിയ പരിശുദ്ധ മാതാവിന്‍രെ മുമ്പാകെ തിരുവസ്‌ത്രങ്ങളുരിഞ്ഞെടുക്കപ്പെട്ട്‌ കുരിശിന്മേല്‍ തറക്കപ്പെട്ടു എന്ന്‌ ധ്യാനിക്കുക.1 സ്വര്‍ഗ്ഗ.10 നന്മ, 1 ത്രിത്വ, ഓ എന്റെ ഈശോയെ....

മഹിമയുടെ ദിവ്യരഹസ്യങ്ങള്‍
(ഞായര്‍, ബുധന്‍ എന്നീ ദിവസങ്ങളിലും ഉയര്‍പ്പു മുതല്‍ 25 നോമ്പുവരെയുള്ള എല്ലാ ഞായറാഴ്‌ചകളിലും ചൊല്ലുന്നു)

1. നമ്മുടെ കര്‍ത്താവീശോ മിശിഹാ പീഢ സഹിച്ച്‌ മരിച്ചതിന്‍രെ മൂന്നാം നാള്‍ ജയസന്തോഷങ്ങളോടെ ഉയര്‍ത്തെഴുന്നള്ളി എന്ന്‌ ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ.10 നന്മ, 1 ത്രിത്വ, ഓ എന്റെ ഈശോയെ....

2. നമ്മുടെ കര്‍ത്താവീശോ മിശിഹാ തന്റെ ഉയര്‍പ്പിന്റെ നാല്‍പ്പതാം നാള്‍ അത്ഭുതകരമായമഹിമയോടും ജയത്തോടും കൂടി തന്റെ ദിവ്യമാതാവും ശിഷ്യരും കണ്ടുകൊണ്ട്‌ നില്‍ക്കുമ്പോള്‍ സ്വര്‍ഗ്ഗാരോഹണം ചെയ്‌തു എന്ന്‌ ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ.10 നന്മ, 1 ത്രിത്വ, ഓ എന്റെ ഈശോയെ....

3. നമ്മുടെ കര്‍ത്താവീശോമിശിഹാ പിതാവായ ദൈവത്തിന്റെ വലതുഭാഗത്തെഴുന്നള്ളിയിരിക്കുമ്പോള്‍ സെഹിയോന്‍ ഊട്ടുശാലയില്‍ ധ്യാനിച്ചിരുന്ന കന്യാകാമാതാവിന്റെ മേലും ശ്ലീഹന്മാരുടെ മേലും പരിശുദ്ധാത്മാവിനെ അയച്ചു എന്ന്‌ ധ്യാനിക്കുക.
1സ്വര്‍ഗ്ഗ.10 നന്മ, 1 ത്രിത്വ, ഓ എന്റെ ഈശോയെ....

4. നമ്മുടെ കര്‍ത്താവീശോ മിശിഹാ ഉയര്‍ത്തെഴുന്നള്ളി കുറെക്കാലം കഴിഞ്ഞപ്പോള്‍ കന്യാകാമാതാവ്‌ ഈ ലോകത്തു നിന്ന്‌ മാലാഖാമാരാല്‍ സ്വര്‍ഗ്ഗത്തിലേക്ക്‌ കരേറ്റപ്പെട്ടുവെന്ന്‌ ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ.10 നന്മ, 1 ത്രിത്വ, ഓ എന്റെ ഈശോയെ....

5. പരിശുദ്ധ ദൈവമാതാവ്‌ പരലോകത്തില്‍ കരേറിയ ഉടനെ തന്റെ ദിവ്യകുമാരനാല്‍ സ്വര്‍ഗ്ഗത്തിന്റേയും ഭൂമിയുടേയും രാജ്ഞിയായി മുടിധരിപ്പിക്കപ്പെട്ടു എന്ന്‌ ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ.10 നന്മ, 1 ത്രിത്വ, ഓ എന്റെ ഈശോയെ....

പ്രകാശത്തിന്റെ ദിവ്യരഹസ്യങ്ങള്‍
(വ്യാഴാഴ്‌ചകളില്‍ ചൊല്ലുന്നു)

1. നമ്മുടെകര്‍ത്താവീശോ മിശിഹാ ജോര്‍ദ്ദാനില്‍ വെച്ച്‌ യോഹന്നാനില്‍ നിന്ന്‌ സ്‌നാനം സ്വീകരിച്ചപ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെട്ട്‌ അരൂപിയില്‍ നിറഞ്ഞ്‌ ദൈവപിതാവില്‍ നിന്ന്‌ സാക്ഷ്യം ലഭിച്ചതിനെയോര്‍ത്ത്‌ ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ.10 നന്മ, 1 ത്രിത്വ, ഓ എന്റെ ഈശോയെ....

2. നമ്മുടെ കര്‍ത്താവീശോ മിശിഹാ കാനായില്‍ വെച്ച്‌ പരിശുദ്ധ കന്യാകാമറിയത്തിന്റെ മധ്യസ്ഥതായാല്‍ വെള്ളം വീഞ്ഞാക്കി തന്റെ മഹത്വം വെളിപ്പെടുത്തിയതിനെയോര്‍ത്ത്‌ ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ.10 നന്മ, 1 ത്രിത്വ, ഓ എന്റെ ഈശോയെ....

3. നമ്മുടെ കര്‍ത്താവീശോ മിശിഹാ തന്റെ പരസ്യ ജീവിത കാലത്ത്‌ ദൈവരാജ്യാഗമനം പ്രഖ്യാപിച്ചുകൊണ്ടും അനുപതപിച്ച്‌ സുവിശേത്തില്‍ വിശ്വസിക്കുവാന്‍ ആഹ്വാനം ചെയ്‌തു കൊണ്ടും ദൗത്യം വെളിപ്പെടുത്തിയതിനെയോര്‍ത്ത്‌ ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ.10 നന്മ, 1 ത്രിത്വ, ഓ എന്റെ ഈശോയെ....

4. നമ്മുടെ കര്‍ത്താവീശോ മിശിഹാ താബോര്‍ മലയില്‍ വെച്ച്‌, രൂപാന്തരീകരണത്തിലൂടെ തന്റെ ദൈവത്വം ശിഷ്യന്മാര്‍ക്ക്‌ വെളിപ്പെടുത്തിയതിനയോര്‍ത്ത്‌ ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ.10 നന്മ, 1 ത്രിത്വ, ഓ എന്റെ ഈശോയെ....

5. നമ്മുടെ കര്‍ത്താവീശോ മിശിഹാ അന്ത്യ അത്താഴ സമയത്ത്‌ നമ്മോടുള്ള അവിടുത്തെ സ്‌നേഹത്തെപ്രതി എന്നും നമ്മോടൊത്തായിരിക്കുവാന്‍ വി.കുര്‍ബാന സ്ഥാപിച്ചതിനെയോര്‍ത്ത്‌ ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ.10 നന്മ, 1 ത്രിത്വ, ഓ എന്റെ ഈശോയെ....

ജപമാല സമര്‍പ്പണം

മുഖ്യദൂതനായി വി.മിഖായേലെ, ദൈവദൂദന്മാരായ വി.ഗബ്രിയേലെ, വി.റപ്പായേലെ, മഹാത്മാവായ വി. യൗസേപ്പെ, ശ്ലീഹന്മാരായ വി.പത്രോസെ, മാര്‍ പൗലോസെ, മാര്‍ യോഹന്നാനെ, ഞങ്ങളുടെ പിതാവായ മാര്‍ തോമാ, ഞങ്ങള്‍ വലിയ പാപകളായിരിക്കുന്നുവെങ്കിലും ഞങ്ങള്‍ ജപിച്ച ഈ പ്രാര്‍ത്ഥന നിങ്ങളുടെ കീര്‍ത്തനങ്ങളോട്‌ കൂടെ ഒന്നായി ചേര്‍ത്തു പരിശുദ്ധ ദൈവമാതാവിന്റെ തൃപ്പാദത്തിങ്കല്‍ കാഴ്‌ചവയ്‌ക്കുവാന്‍ നിങ്ങളോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

ദൈവമാതാവിന്റെ ലുത്തിനിയ

കര്‍ത്താവെ അനുഗ്രഹിക്കണമെ കര്‍ത്താവെ.....
മിശിഹായെ ്‌അനുഗ്രഹിക്കണമെ മിശിഹായെ.....
കര്‍ത്താവെ അനുഗ്രഹിക്കണമെ കര്‍ത്താവെ...
മിശിഹായെ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ മിശിഹായെ.....മിശിഹായെ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമെ മിശിഹായെ ...സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമെ ...ഞങ്ങളെ അനുഗ്രഹിക്കണമെ
ഭൂലോകരക്ഷകനായ പുത്രനായ ദൈവമെ ...ഞങ്ങളെ അനുഗ്രഹിക്കണമെ
പരിശുദ്ധാത്മാവായ ദൈവമെ ...ഞങ്ങളെ അനുഗ്രഹിക്കണമെഏ
കദൈവമായ പരിശുദ്ധ ത്രീ്‌ത്വമെ ...ഞങ്ങളെ അനുഗ്രഹിക്കണമെ

(ഞങ്ങള്‍ക്ക്‌ വേണ്ടി പ്രാര്‍ഥിക്കണമെ എന്ന്‌ ഏറ്റു ചൊല്ലുക)

പരിശുദ്ധ മറിയമെ
ദൈവത്തിന്റെ പരിശുദ്ധ ജനനി
കന്യകള്‍ക്ക്‌ മകുടമായ നിര്‍മ്മല കന്യകെ
മിശിഹായുടെ മാതാവെ
ദൈവവര പ്രസാദത്തിന്റെ മാതാവെ
ഏറ്റം നിര്‍മ്മലയായ മാതാവെ
അത്യന്ത വിരക്തയായ മാതാവെ
കളങ്കമറ്റ കന്യകയായ മാതാവെ
കന്യാത്വത്തിന്‌ ഭംഗം വരാത്തമാതാവെ
സ്‌നേഹത്തിന്‌ ഏറ്റം യോഗ്യയായ മാതാവെ
അത്ഭുതത്തിന്‌ വിഷയമായ മാതാവെ
സദുപദേശത്തിന്റെ മാതാവെ
സ്രഷ്ടാവിന്റെ മാതാവെ
രക്ഷകന്റെ മാതാവെ
ഏറ്റം വിവേകമതിയായ കന്യകെ
വണക്കത്തിന്‌ ഏറ്റം യോഗ്യയായ കന്യകെ
സ്‌തുതിക്ക്‌ യോഗ്യയായ കന്യകെ
മഹാവല്ലഭയായ കന്യകെ
കനിവുള്ള കന്യകെ
ഏറ്റം വിശ്വസ്‌തയായ കന്യകെ
നീതിയുടെ ദര്‍പ്പണമെ
ദിവ്യജ്ഞാനത്തിന്‍രെ സിംഹാസനമെ
ഞങ്ങളുടെ സന്തോഷത്തിന്‍രെ കാരണമെ
ആത്മജ്ഞാന പൂരിത പാത്രമെ
ബഹുമാനത്തിന്റെ പാത്രമെ
അത്ഭുതകരമായ ഭക്തിയുടെ പാത്രമെ
ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന റോസാ പുഷ്‌പമെ
ദാവീദിന്റെ കോട്ടയെ
നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ
സ്വര്‍ണ്ണാലയമെ
വാഗ്‌ദാനത്തിന്റെ പേടകമെ
സ്വര്‍ഗ്ഗത്തിന്റെ വാതിലെ
ഷകാല നക്ഷത്രമെ
രോഗികളുടെ ആരോഗ്യമെ
പാപികളുടെ സങ്കേതമെ
പീഡിതരുടെ ആശ്വാസമെ
ക്രിസ്‌ത്യാനികളുടെ സഹായമെ
മാലാഖാമാരുടെരാജ്ഞി
പൂര്‍വ്വ പിതാക്കന്മാരുടെ രാജ്ഞി
ദീര്‍ഘദര്‍ശികളുടെ രാജ്ഞി
ശ്ലീഹന്മാരുടെ രാജ്ഞി
വേദസാക്ഷികളുടെ രാജ്ഞി
വന്ദകന്മാരുടെ രാജ്ഞി
കന്യകകളുടെ രാജ്ഞി
സകല വിശുദ്ധരുടേയും രാജ്ഞി
അമലോത്ഭവയായ രാജ്ഞി
സ്വര്‍ഗ്ഗാരോപിതയായ രാജ്ഞി
പരിശുദ്ധ ജപമാലയുടെ രാജ്ഞി
കര്‍മ്മല സഭയുടെ അലങ്കാരമായ രാജ്ഞി
സമാധാനത്തിന്റെ രാജ്ഞി

ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യ കുഞ്ഞാടെ
കര്‍ത്താവെ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമെ
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യ കുഞ്ഞാടെ
കര്‍ത്താവെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യ കുഞ്ഞാടെകര്‍ത്താവെ, ഞങ്ങളെ അനുഗ്രഹിക്കണമെ

സര്‍വ്വേശ്വരന്റെ
പുണ്യ പൂര്‍ണ്ണയായ മാതാവെ ഇതാ നിന്നില്‍ ഞങ്ങള്‍ അഭയം തേടുന്നു. ഞങ്ങളുടെ ആവശ്യനേരത്ത്‌ ഞങ്ങളുടെ അപേക്ഷകള്‍ ഉപേക്ഷിക്കരുതെ. ഭാഗ്യവതിയും അനുഗ്രഹീതയുമായ കന്യകാ മാതാവെ സകല ആപത്തുകളില്‍ നിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമെ.

ഈശോ മിശിഹായുടെ വാഗ്‌ദാനങ്ങള്‍ക്ക്‌ ഞങ്ങള്‍ യോഗ്യരാകുവാന്‍...
സര്‍വ്വേശ്വരന്റെ പരിശുദ്ധ മാതാവെ ഞങ്ങള്‍ക്ക്‌ വേണ്ടി അപേക്ഷിക്കേണമെ.

പ്രാര്‍ത്ഥിക്കാം
കര്‍ക്കാവെ, പൂര്‍ണ്ണ മനസോടു കൂടി സാഷ്ടാംഗം വീണു കിടക്കുന്ന ഈ കുടുംബത്തെ (സമൂഹത്തെ)തൃക്കണ്‍ പാര്‍ത്തു നിത്യകന്യകയായാ പരിശുദ്ധ മറിയത്തിന്റെ അപേക്ഷയാല്‍ സകല ശത്രുക്കളുടേയും ഉപദ്രവങ്ങളില്‍ നിന്നും രക്ഷിച്ചു കൊള്ളണമെ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോ മിശിഹായുടെ യോഗ്യതകളെക്കുറിച്ച്‌ ഞങ്ങള്‍ക്ക്‌ തരണമെ ആമ്മേന്‍.

പരിശുദ്ധ രാജ്ഞി

പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവെ സ്വസ്‌തി. ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമെ സ്വസ്‌തി. ഹവ്വായുടെ പുറം തള്ളപ്പെട്ട മക്കളായ ഞങ്ങള്‍ അങ്ങേ പക്കല്‍ നിലവിളിക്കുന്നു. കണ്ണൂ നീരിന്റെ ഈ താഴ്‌ വരയില്‍ വിങ്ങിക്കരഞ്ഞ്‌ അങ്ങേ പക്കല്‍ ഞങ്ങള്‍ നെടുവീര്‍പ്പെടുന്നു. ആകയാല്‍ ഞങ്ങളുടെ മധ്യസ്ഥെ അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കണമെ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗ്രഹീത ഫലമായ ഈശോയെ ഞങ്ങള്‍ക്ക്‌ കാണിച്ചു തരണമെ. കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യാമറിയമെ ആമ്മേന്‍.

ഈശോ മിശിഹായുടെ വാഗ്‌ദാനങ്ങള്‍ക്ക്‌ ഞങ്ങള്‍ യോഗ്യരാകുവാന്‍...സര്‍വ്വേശ്വരന്റെ പരിശുദ്ധ മാതാവെ ഞങ്ങള്‍ക്ക്‌ വേണ്ടി അപേക്ഷിക്കേണമെ.

പ്രാര്‍ത്ഥിക്കാം

സര്‍വ്വ ശക്തനും നിത്യനുമായ സര്‍വ്വേശ്വരാ, ഭാഗ്യവതിയായ മറിയത്തിന്റെ ആത്മാവും ശരീരവും പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്താല്‍ അങ്ങേ ദിവ്യ പുത്രനു യോഗ്യമായ പീഠമായിരിപ്പാന്‍ ആദിയില്‍ അങ്ങ്‌ നിശ്ചയിയിച്ചുവല്ലോ. ഈ ദിവ്യ മാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍ അവളുടെ ശക്തിയുള്ള അപേക്ഷകളാല്‍ ഈ ലോകത്തിലുള്ള സകല ആപത്തുകളിലും നിത്യമരണത്തിലും നിന്ന്‌ രക്ഷിക്കപ്പെടുവാന്‍ കപ ചെയ്യേണമെ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോ മശിഹായുടെ യോഗ്യതകളെക്കുറിച്ച്‌ ഞങ്ങള്‍ക്കു തരണമെ. ആമ്മേന്‍.

Tuesday, April 21, 2009

നന്മ നിറഞ്ഞ മറിയമേ

നന്മ നിറഞ്ഞ മറിയമേ

നന്മ നിറഞ്ഞ മറിയമേ സ്വസ്തി ,കര്‍ത്താവു അങ്ങയോടു കൂടെ ,സ്ത്രീകളില്‍ അങ്ങ് അനുഗ്രഹീക്കപ്പെട്ടവളാകുന്നു ,അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശോ അനുഗ്രഹീക്കപ്പെട്ടവനാകുന്നു .

പരിശുദ്ധ മറിയമേ ,തമ്പുരാന്റെ അമ്മേ ,പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തന്ബുരാനോട് അപേക്ഷിക്കണമേ ,ആമ്മേന്‍

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ ,അങ്ങയുടെ നാമം പൂജിതമാകണമേ ;അങ്ങയുടെ രാജ്യം വരണമേ ,അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗത്തിലെ പോലെ ഭൂമിയിലുമാകേണമേ .

അന്നന്ന് വേണ്ടുന്ന ആഹാരം ഇന്നും ഞങ്ങള്ക്ക് തരണമേ .ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതു പോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമേ .ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ .തിന്മയില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമേ ,ആമ്മേന്‍ .

കുരിശടയാളം

കുരിശടയാളം (ചെറുത്‌)

പിതാവിന്റെയും പുത്രന്റെയും + പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ,ആമ്മേന്‍


കുരിശടയാളം (വലുത് )

വിശുദ്ധ കുരിശിന്റെ അടയാളത്താല്‍ + ഞങ്ങളുടെ ശത്രുക്കളില്‍ നിന്നു + ഞങ്ങളെ രക്ഷിക്കണമേ ,ഞങ്ങളുടെ തമ്പുരാനെ + പിതാവിന്റെയും പുത്രന്റെയും + പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ,ആമ്മേന്‍ .

മലയാളം പ്രാര്‍ത്ഥനകള്‍ ( ക്രിസ്ത്യന്‍ ) Complete Christian Prayers

മലയാളം പ്രാര്‍ത്ഥനകള്‍ , Complete Christian Prayers in malayalam language

പ്രാര്‍ത്ഥനകള്‍ മലയാളിയുടെ ജീവിതത്തിലെ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് .പക്ഷെ പലപ്പോഴും ദൂരെ സ്ഥലങ്ങളില്‍ ജീവിക്കുന്ന മലയാളിക്ക് പാരമ്പര്യ മായുള്ള പ്രാര്‍ത്ഥനകള്‍ ലഭിക്കാന്‍ പലപ്പോഴും ബുദ്ധിമുട്ടാണ് .അതിനാല്‍ നമുക്കീ ബ്ലോഗ് വഴി പ്രാര്‍ത്ഥനകള്‍ പബ്ലിഷ് ചെയ്യാം .

എല്ലാവിധ അഭിപ്രായങ്ങളും അറിയിക്കുമല്ലോ .