Wednesday, February 3, 2010

രോഗികള്‍ക്കുള്ള സന്ദേശം

രോഗികള്‍ക്കുള്ള സന്ദേശം

നമ്മുടെ രോഗപീഡകളും രോഗകാലങ്ങളും വലിയ ദൈവാനുഗ്രഹത്തിന്റെ,- ദൈവാനുഭവത്തിന്റെ സമയങ്ങളായി മാറ്റാം എങ്ങനെ?

വിശ്വസിക്കുക,ശരണപ്പെടുക,നന്ദിയും സ്തുതിയും അര്‍പ്പിക്കുക.

(a) അനന്തനന്മയായ ദൈവം,ഈ രോഗം എനിക്ക് അനുവദിച്ചത് ഏതോ ഉപരി നന്മയ്ക്കുവേണ്ടിയാണ് എന്ന് വിശ്വസിക്കുക,ശരണപ്പെടുക.

(b) തിന്മയില്‍ നിന്നുപോലും നന്മ കൊണ്ടുവരാന്‍ കഴിവുള്ള,സ്നേഹിക്കുന്ന ദൈവത്തെ,പ്രത്യാശയില്‍ സ്തുതിക്കുക.(സ്തുതിപ്പു പ്രാര്‍ത്ഥനയ്ക്ക് സമയം മാറ്റി വെയ്ക്കുക.ദിവസത്തില്‍ 30,40 മിനിട്ട് വീതം ഒന്നോ രണ്ടോ പ്രാവശ്യം)അനന്തനന്മയും അനന്തസ്നേഹവുമായ ദൈവമേ,അങ്ങയെ ഞാന്‍ സ്തുതിക്കുന്നു.

എന്‍റെ രോഗത്തെ പ്രതി,

ദൈവമേ അങ്ങയെ ഞാന്‍ സ്തുതിക്കുന്നു.രോഗത്തിന്റെ വേദനകളെയും കഷ്ടതകളെയും പ്രതി,ദൈവമേ,അങ്ങയെ ഞാന്‍ സ്തുതിക്കുന്നു.രോഗം മൂലം എനിക്കും കുടുംബത്തിലും മറ്റുള്ളവര്‍ക്കും ഉണ്ടാകുന്ന കഷ്ടതകളെ പ്രതി,രോഗം മൂലം ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെ പ്രതി,രോഗകാലത്ത് എന്നെ
നിര്‍ബദ്ധപൂര്‍വ്വം ഹൃദയ എളിമയിലേയ്ക്ക് നയിക്കുന്നതോര്‍ത്ത്,ദൈവത്തെ കൂടാതെ ഒന്നും ചെയ്യാന്‍ എനിക്ക്
സാധിക്കുകയില്ല എന്ന വെളിപ്പെടുത്തല്‍ നല്കുന്നതോര്‍ത്ത്,ദൈവ വചനം വായിക്കുവാനും,കേള്‍ക്കുവാനും ഈ
രോഗകാലത്ത് എന്നെ ഒരുക്കുന്നതോര്‍ത്ത്,ദൈവതിരുവിഷ്ടം അന്വേഷിക്കുവാന്‍ എന്നെ നിര്‍ബന്ധമായി ഈ രോഗകാലത്ത് പഠിപ്പിക്കുന്നതോര്‍ത്ത്,എല്ലാറ്റിനുംവേണ്ടി ദൈവമേ അങ്ങയെ ഞാന്‍ സ്തുതിക്കുന്നു.

രോഗകഷ്ടത,ദാരിദ്രപീഡ, തൊഴിലില്ലായ്മ,എല്ലാവരാലും ഉപേക്ഷിക്കപ്പെടുന്ന അനുഭവം,നിന്ദനങ്ങള്‍ ഇവ എല്ലാറ്റിനും വേണ്ടി എന്‍റെ ദൈവമേ അങ്ങയെ ഞാന്‍ സ്തുതിക്കുന്നു.വാഴ്ത്തിപുകഴ്ത്തുന്നു.

എന്നെ സ്നേഹിക്കുന്ന എന്‍റെ ദൈവമേ,ആകുലത,ഉല്‍ക്കണ്ട,നിരാശ,കുറ്റബോധം,കുറ്റംവിധി,പരാതിപ്പെടല്‍
ഈ വകചിന്തകള്‍ ഉപേക്ഷിച്ച് അങ്ങില്‍ ഞാന്‍ പൂര്‍ണ്ണമായി ശരണപ്പെടുന്നു.പ്രത്യാശിക്കുന്നു.സര്‍വ്വതിന്മകളില്‍
നിന്നും എന്നെ മോചിപ്പിക്കുവാന്‍ ശക്തനായ ദൈവപുത്രനായ യേശുക്രിസ്തുവേ അങ്ങേയ്ക്ക് എന്നെ പൂര്‍ണ്ണമായി
ഞാന്‍ സമര്‍പ്പിക്കുന്നു. ദു:ഖവെള്ളിയില്‍ നിന്ന് ഉയിര്‍പ്പുഞായര്‍ കൊണ്ടുവരാന്‍ ശക്തനായ അങ്ങേയ്ക്ക് പതിനായിരം സ്തോത്രങ്ങള്‍ അര്‍പ്പിക്കുന്നു.

No comments:

Post a Comment